Posted On
date_range Updated On
date_range 480 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി: പെരിക്കല്ലൂരിൽ 480 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് താമരശ്ശേരി സ്വദേശി കയ്യേലിക്കൽ വീട്ടിൽ കെ.കെ. ജബ്ബാർ (44) ആണ് പിടിയിലായത്.
സുൽത്താൻ ബത്തേരി റെയ്ഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജിന്റെയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷിന്റെയും നേതൃത്വത്തിലുള്ള എക്സൈസ് സംഘം പെരിക്കല്ലൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.