ബിപിൻ
Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് വളർത്തി; വൈക്കം സ്വദേശി അറസ്റ്റിൽ
കോട്ടയം: വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. വൈക്കം വെച്ചൂർ സ്വദേശി പി. ബിപിൻ എന്നയാളാണ് വീട്ടിനകത്ത് കഞ്ചാവ് കൃഷിചെയ്തത്. നാല് കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
വൈക്കം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
2.775 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിൽ
മലപ്പുറം മഞ്ചേരിയിൽ 2.775 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ഏറനാട് പുല്ലൂർ സ്വദേശി പി. സാദിഖ് (31) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഇടപാടുകൾക്ക് ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും 12,040 രൂപയും കസ്റ്റഡിയിലെടുത്തു.
മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.