മോഷ്ടിക്കാനെത്തിയപ്പോൾ പണം കിട്ടാത്തതിനാൽ പോസ്റ്റോഫീസ് കത്തിച്ചു; അറസ്റ്റ്

തൃശൂർ: പെരിങ്ങോട്ടുകരയിൽ പോസ്റ്റ് ഓഫീസ് കത്തിച്ചയാൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.

ഫെബ്രുവരി രണ്ടിന് രാത്രിയായിരുന്നു സംഭവം. മോഷ്ടിക്കാനായി പോസ്റ്റ് ഓഫീസിന് അകത്ത് കടന്ന ഇയാൾക്ക് പക്ഷേ ലോക്കറിൽനിന്ന് പണം എടുക്കാൻ കഴിഞ്ഞില്ല. ഈ ദേഷ്യത്തിൽ അവിടെയുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഓഫീസിന് തീ കൊളുത്തുകയായിരുന്നു. പ്രധാനപ്പെട്ട രേഖകളെല്ലാം സംഭവത്തിൽ കത്തി നശിച്ചിരുന്നു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു.

Tags:    
News Summary - youth arrested for set fire in Post Office Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.