ശുചിമുറിയിൽ പോയി വരുന്നതിനിടെ ബസ് വിട്ടു, പിന്നാലെ ഓടിയ യുവതി​ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തുനിന്ന്​ കുമളിയിലേക്കുള്ള യാത്രക്കിടെ മുണ്ടക്കയം ഡിപ്പോയിൽ ശുചിമുറിയിൽ പോയി വരുന്നതിനിടെ ബസ് സ്റ്റാൻഡ് വിട്ടുപോയതിനെതുടർന്ന് പിന്നാലെ ഓടിയ യുവതിക്ക്​ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടക്കുന്നതായി കെ.എസ്​.ആർ.ടി.സി അറിയിച്ചു.

സംഭവം ശ്രദ്ധയിൽപെട്ടയുടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സി.എം.ഡി വിജിലൻസ് വിഭാ​ഗത്തോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സി.എം.‍ഡി അറിയിച്ചു.

Tags:    
News Summary - young woman who ran after the KSRTC bus fell down and was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT