പരിക്കേറ്റ യുവാവ്

ട്രെയിനിൽനിന്ന് തെറിച്ചുവീണ് യുവാവിന് പരിക്ക്

കാഞ്ഞങ്ങാട്: ട്രെയിനിൽനിന്ന് തെറിച്ചുവീണ് പാളത്തിനരികിൽ മരണത്തോട് മല്ലടിച്ചു കിടന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കര റെയിൽവെ സ്റ്റേഷനിൽ ഇരുപാളങ്ങൾക്കുമിടയിലുള്ള ഭാഗത്താണ് യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പതിന് ശേഷം എറണാകുളം- പൂണെ എക്സ്പ്രസ് വടക്കോട്ട് കടന്ന് പോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിനരികിൽ കണ്ടത്. ഈ ട്രെയിനിൽനിന്ന് തെറിച്ചുവീണതാകാമെന്നാണ് കരുതുന്നത്.

തലക്കുൾപ്പെടെ പരിക്കുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ ചേർന്ന് ആദ്യം കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

Tags:    
News Summary - young man was injured after falling from the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.