മദ്യാസക്തി; ഷേവിങ്​ ലോഷൻ കുടിച്ച യുവാവ് മരിച്ചു

കായംകുളം: മദ്യത്തിന് പകരം ഷേവിങ്​ ലോഷൻ കുടിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് യൂനുസി​െൻറ മകൻ നൗഫലാണ് (38) മരിച്ചത്. മദ്യഷാപ്പുകൾ പൂട്ടിയതോടെ രണ്ടുദിവസമായി ഇയാൾ ഇത്​ ഉപയോഗിച്ചിരുന്നതായി പറയുന്നു.

ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കിണർമുക്കിലെ ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സബീന. മക്കൾ: നാസിയ, നാസിക്, നൗറിൻ. ഖബറടക്കം ഞായറാഴ്ച ഉച്ചക്കുശേഷം കരുനാഗപ്പള്ളി ആദിനാട് ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ.

Full View
Tags:    
News Summary - young man died after drinking shaving lotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.