യെച്ചൂരിയുടെ കാർ വിവാദം: ഇടപെടാനൊരുങ്ങി മോട്ടോർ വകുപ്പ്

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ഇടപെടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസിലെ പ്രതിയും എസ്.ഡി.പി.ഐ നേതാവുമായ ആളുടെ വാഹനത്തിലാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

എന്നാൽ, വാടകക്കെടുത്ത വാഹനമാണ് യെച്ചൂരിക്കുവേണ്ടി ഉപയോഗിച്ചതെന്നാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ, യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

വാഹന ഉടമയോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എ.എം.വി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ടി.ഒ അറിയിച്ചു. പാർട്ടി കോൺഗ്രസിൽ പി.ബി അംഗങ്ങളുടെ യാത്രക്കായി 14 വാഹനങ്ങൾ കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസാണ് നൽകിയത്. ഇതിൽ യെച്ചൂരി ഉപയോഗിച്ച ഫോർച്യൂണർ കാറിനെ സംബന്ധിച്ചാണ് വിവാദം ഉയർന്നത്.

Tags:    
News Summary - Yechury's car controversy: Motor department ready to intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.