ചങ്ങരംകുളം: രണ്ട് പതിറ്റാണ്ടായി മലയാള പത്രങ്ങളിലെ പ്രതികരണ കോളങ്ങളില്‍ പ്രസിദ്ധീകരിച്ചത് ആലങ്കോട് പഞ്ചായത്തിലെ അഹമ്മദുണ്ണി കാളാച്ചാലിന്‍െറ നൂറില്‍പരം എഴുത്തുകള്‍. ഇതില്‍ പലതും നിയമസഭയില്‍ പോലും ചര്‍ച്ചയായി. പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ ജില്ലകളാക്കണം, വോട്ടര്‍ പട്ടിക ഏകീകരിക്കണം, ഹജ്ജ് അപേക്ഷ പുതുക്കാന്‍ സംവിധാനമൊരുക്കണം, എന്‍ജിനീയറാവാനും കയറണം തെക്കോട്ട്, റേഷന്‍ കാര്‍ഡ് കാലാവധി 10 വര്‍ഷമാക്കണം, തുരുമ്പെടുത്ത കസ്റ്റഡി വാഹനങ്ങള്‍ തൂക്കിവില്‍ക്കണം തുടങ്ങിയവ പ്രതികരണങ്ങളില്‍ ചിലത് മാത്രം.
1997ലാണ് ആദ്യ പ്രതികരണം പ്രസിദ്ധീകരിച്ചത്. ‘താണവര്‍ക്ക് താണതരം അരി മതിയോ’ എന്ന തലക്കെട്ടില്‍ ബി.പി.എല്‍, എ.പി.എല്‍കാര്‍ക്കുള്ള അരി വിതരണത്തിലെ വിവേചനത്തിനെതിരെയായിരുന്നു അത്. കത്തുകള്‍ തപാല്‍ മാര്‍ഗമായിരുന്നു അയച്ചിരുന്നത്. പ്രസിദ്ധീകരിച്ചവയെല്ലാം വലിയ മൂന്ന് ആല്‍ബങ്ങളായി സൂക്ഷിച്ചിട്ടുണ്ട്. പല പ്രതികരണങ്ങളും അധികൃതരുടെ കണ്ണ് തുറപ്പിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വരുമാനം, ജാതി, നേറ്റിവിറ്റി ഉള്‍പ്പെടുന്ന റവന്യൂ കാര്‍ഡ് വിതരണത്തിന് 2000 കാലഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള അഹമ്മദുണ്ണിയുടെ വാദം സര്‍ക്കാര്‍ ശരിവെച്ച് ലക്ഷക്കണക്കിന് അപേക്ഷകള്‍ ഉപേക്ഷിച്ചു.
സ്കോളര്‍ഷിപ്പിനെക്കുറിച്ചുള്ള പരാമര്‍ശം പി. ഉബൈദുല്ല എം.എല്‍.എ നിയമസഭാ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ കത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുമെന്നറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അഹമ്മദുണ്ണിക്ക് മറുപടി അയച്ചിരുന്നു. എടപ്പാള്‍ പൂക്കരത്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാബ് അസിസ്റ്റന്‍റാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.