​മുറ്റം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ര​ഷ​ർപ​മ്പി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ടു​വ​ള്ളി (കോഴിക്കോട്): വീ​ട്ടു​മു​റ്റം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ര​ഷ​ർ പ​മ്പി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. വാ​വാ​ട് മാ​ട്ടാം​പൊ​യി​ൽ എം.​പി. ര​വീ​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്.

വാ​വാ​ട് പ​ന​മ്പൊ​ടി​ച്ചാ​ലി​ൽ ജോ​ലി​ക്ക് പോ​യ വീ​ട്ടി​ൽ ജോ​ലി​ക്കി​ടെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ. മാ​താ​വ്: മാ​ളു. ഭാ​ര്യ: ഷീ​ല കൊ​ളാ​യി​ത്താ​ഴം (മെ​ഡി​ക്ക​ൽ കോ​ളജ് കോ​ഴി​ക്കോ​ട്). മ​ക്ക​ൾ: അ​ഖി​ൽ (മി​ൽ​മ പെ​രി​ങ്ങൊ​ളം), നി​ഖി​ൽ (വി​ദ്യാ​ർ​ഥി ഐ.​എ​ച്ച്.​ആ​ർ.​ഡി താ​മ​ര​ശ്ശേ​രി). സ​ഹോ​ദ​രി: ര​ജി​നി (ദേ​വ​സ്വം വ​കു​പ്പ് കോ​ഴി​ക്കോ​ട്). സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ.

Tags:    
News Summary - Worker dies of electric shock from pressure pump while cleaning yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.