കെ.പി.സി.സി അവലോകന യോഗത്തില്‍ വാക്‌പോര്; യോഗം നിർത്തിവെച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സി വിളിച്ച തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്‌പോര്. തർക്കം രൂക്ഷമായതോടെ അവലോകന യോഗം പാതിവഴിയിൽ നിർത്തിവെച്ചു.

വാക്കേറ്റമായതോടെ അവലോകന യോഗം മാറ്റിവച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രണ്ട് ദിവസമായി അവലോകന യോഗം നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ജില്ല തിരിച്ച് യോഗം ചേരുന്നതിന് ഇടയിലാണ് വാക് തര്‍ക്കം.

സ്ഥാനാർഥി നിർണയ മടക്കം പാളിയതാണ് കനത്ത തോൽവിയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം. ചില നേതാക്കൾ ബി.ജെ.പിയുമായി സഹകരണം സ്ഥാപിച്ചെന്ന് മണക്കാട് സുരേഷ് ആരോപിച്ചു. ഇതിന് തെളിവുണ്ടെന്ന് കൂടി സുരേഷ് തുറന്നടിച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്ന് മുതിര്‍ന്ന നേതാവ് വി.എസ് ശിവകുമാര്‍ വ്യക്തമാക്കി. ഇതോടെ വാക്പോര് രൂക്ഷമായി.

തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം തന്‍റെ മേൽ കെട്ടിവെക്കേണ്ടെന്ന് വി.എസ് ശിവകുമാർ എം.എൽ.എയുടെ നിലപാടെടുത്തു. ചർച്ചകൾ നടത്തിയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. അതിൽ തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്ക് മാത്രമാകില്ലെന്നും ശിവകുമാർ വ്യക്തമാക്കി.

തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബി.ജെ.പിയുമായി ധാരണയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. വി.എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവർക്ക് നേരെയാണ് വിമർശനം ഉയർന്നത്.

വാക്പോര് രൂക്ഷമായതോടെ അവലോകന യോഗം ബഹളത്തിലേക്ക് നീങ്ങി. ഇതോടെ മയോഗം തൽക്കാലം നിർത്തിവെക്കാമെന്ന തീരുമാനമെടുക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും ഉമ്മൻ ചാണ്ടിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പോര്.

Tags:    
News Summary - Word war at KPCC review meeting; The meeting was adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.