സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്ത്​ -മുഖ്യമന്ത്രി

മ​ല​യി​ൻ​കീ​ഴ്​ (തി​രു​വ​ന​ന്ത​പു​രം): സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ആ​ത്മാ​ഭി​മാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് വി​ക​സി​ത സ​മൂ​ഹ​ത്തി​ന്റെ അ​ട​യാ​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യി​ൻ​കീ​ഴ് ശാ​ന്തം​മൂ​ല മൈ​താ​ന​ത്ത് ന​ട​ന്ന ‘സ്ത്രീ​സു​ര​ക്ഷ പ​ദ്ധ​തി’​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത 35 മു​ത​ൽ 60 വ​യ​സ് വ​രെ​യു​ള്ള ദ​രി​ദ്ര സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ് വു​മ​ൺ വി​ഭാ​ഗ​ത്തി​നു​മാ​ണ് പ്ര​തി​മാ​സം 1000 രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 10 ല​ക്ഷ​ത്തി​ല​ധി​കം സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ് വു​മ​ണി​നും ആ​നു​കൂ​ല്യം ല​ഭി​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 10,18,390 പേ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ക.

സ്ത്രീ​ക​ളു​ടെ മാ​ന്യ​മാ​യ ജീ​വി​താ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​യം തു​ട​രു​ന്ന​താ​യും ‘സ്ത്രീ​സു​ര​ക്ഷ പ​ദ്ധ​തി’ അ​തി​ന്റെ പു​തി​യ അ​ധ്യാ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം കു​ടും​ബ​ത്തി​ന്റെ​യും സ​മൂ​ഹ​ത്തി​ന്റെ​യും ക​രു​ത്താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക കൈ​മാ​റ്റം ചെ​യ്ത രേ​ഖ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും കേ​ര​ള സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി പെ​ൻ​ഷ​ൻ ലി​മി​റ്റ​ഡി​ന് 105 കോ​ടി അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് ധ​ന​വ​കു​പ്പ് എ​ക്‌​സ്‌​പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി വീ​ണ എ​ൻ. മാ​ധ​വ​നും മു​ഖ്യ​മ​ന്ത്രി കൈ​മാ​റി.

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി. ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ, ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​പ്രി​യ​ദ​ർ​ശി​നി, ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Women's Safety Project launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.