‘ആലപ്പുഴ രക്ഷാപ്രവർത്തനം’: എസ്.ഐ.ടി കണ്ടെത്തലുകൾ നിഷേധിച്ച് എ.ഡി.ജി.പി; ഇനി തീരുമാനം ഡി.ജി.പിയുടേത്

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതിൽ തനിക്കെതിരായ എസ്.ഐ.ടി കണ്ടെത്തലുകൾ നിഷേധിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഡി.ജി.പിക്ക് വിശദീകരണം നൽകി. വിശദീകരണം ഡി.ജി.പി റവഡ ചന്ദ്രശേഖർ പരിശോധിച്ചുവരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിൽ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം അജിത്കുമാർ മറുപടിയിൽ നിഷേധിച്ചെന്നാണ് വിവരം. കേസ് ഡയറി തിരുത്തിയെന്ന് പറയപ്പെടുന്ന സമയത്ത് താൻ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്ത രക്ഷാപ്രവർത്തന ഏകോപന ഡ്യൂട്ടിയിലായിരുന്നെന്നാണ് എ.ഡി.ജി.പി വിശദീകരിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന നിലക്ക് മാത്രമാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടതെന്നും അജിത്കുമാർ വിശദീകരിച്ചതായാണ് വിവരം. എ.ഡി.ജി.പിയുടെ വിശദീകരണം പരിശോധിച്ച ശേഷം അന്വേഷണ റിപ്പോർട്ടും ശിപാർശയും വിശദീകരണവുമുൾപ്പെടെയാകും ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിക്കുക. എന്ത് ശിപാർശയാണ് ഡി.ജി.പി നൽകുക എന്നതിനെ ആശ്രയിച്ചാകും അജിത്കുമാറിന്‍റെ ഭാവി.

Tags:    
News Summary - Alappuzha rescue operation ADGP denies SIT findings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.