മലയാളികൾക്ക് ഓണസമ്മാനവുമായി ഇന്ത്യൻ റെയിൽവേ; ബംഗളൂരു- എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് ആഗസ്റ്റ് 10 മുതൽ

ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ബംഗളൂരു- എറണാകുളം റൂട്ടിൽ പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ആഗസ്റ്റ് 10 മുതൽ സെപ്തംബർ 6വരെയാണ് ഈ പ്രതിവാര ട്രെയിൻ സർവീസ് നടത്തുക. ഞായറാഴ്ചകളിൽ രാത്രി 11.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് 12.45ഓടെ ബംഗളൂരുവിൽ എത്തിച്ചേരുകയും തിരികെ തിങ്കളാഴ്ചകളിൽ വൈകീട്ട് 4ന് ബംഗളൂരു എസ്.എം.ടി.വി.ടിയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 5.45ന് എറണാകുളത്തെത്തുകയും ചെയ്യുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട, കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുള്ള ഈ ട്രെയിനില്‍ 2nd AC, 3rd AC, 3rd AC ഇക്കോണമി, സ്ലീപ്പർ, ജനറല്‍ വിഭാഗങ്ങളിലായി ആകെ 20 കോച്ചുകളാണുള്ളത്. ഓണക്കാലത്തെ യാത്രാതിരക്കിന് ഈ ട്രെയിൻ സർവീസ് വലിയ ആശ്വാസമായിരിക്കുമെന്ന് ഉറപ്പാണ്. റെയിൽവേയുടെ ഈ സ്പെഷൽ സർവീസിലേക്കുള്ള ടിക്കറ്റുകൾ ഐ.ആർ.ടി.സി ആപ്പിലും റിസർവേഷൻ കൗണ്ടറുകളിലും ലഭ്യമാണ്.

Tags:    
News Summary - Indian Railways has an Onam gift for Malayalis; Special service on Bengaluru-Ernakulam route from August 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.