കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി വളരെ വിജയകരമാാണ് മുന്നോട്ടു പോകുന്നത്. ഇപ്പോളിതാ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും നടപ്പിലാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
വ്യാഴാഴ്ച കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതിയുടെ പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി കെ.എ തുളസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി.
പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും മൈക്രോ ലെവൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമാണ് വായ്പ ലഭിക്കുക. സർക്കാരിന്‍റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജൂലൈ 23ന് എറണാകുളം പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമഗ്ര 2026 പരിപാടിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നാണ് മന്ത്രി കെ.എ തുളസി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.