മലപ്പുറം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടന്ന അക്രമം ജനാധിപത്യത്തിനും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണെന്നും ഇത് ഭരണകൂട ഭീകരതയുടെ പ്രകടനമാണെന്നും വിസ്‌ഡം യൂത്ത് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ നേരിടാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾക്ക് ഭീഷണിയാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സമരങ്ങളെയും പ്രതിഷേധങ്ങളെയും അക്രമത്തിലൂടെയോ അധികാരത്തിന്റെ ബലത്തിലൂടെയോ അടിച്ചമർത്താൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരാണ്. രാജ്യത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാ ക്രമക്കേടുകൾ വിദ്യാർഥികളുടെ ഭാവിയെയും വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുന്നതാണ്.
വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. വി.പി. ബഷീർ, കെ. താജുദ്ദീൻ സ്വലാഹി, ഡോ. പി.പി. നസീഫ്, ഡോ. കെ. ഫസ് ലു റഹ്‌മാൻ, ജംഷീർ സ്വലാഹി, അമീർ അത്തോളി, സി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.