സ്ത്രീ സുരക്ഷാ പെൻഷൻ സ്ത്രീകളെ പറ്റിക്കാനുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ പ​റ്റി​ക്കാ​ൻ ധി​റു​തി​പി​ടി​ച്ച് ന​ട​ത്തി​യ ത​ട്ടി​ക്കൂ​ട്ട്​ പ​ദ്ധ​തി​യാ​ണ്​ ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​നെ​ന്ന് മു​ഖ്യ​മ​​ന്ത്രി. ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മേ പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. ​സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ വി​ഷ​യം സ​ഭ നി​ർ​ത്തി​വെ​ച്ച്​ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​ന്​ നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​​​മ്പോ​ഴാ​ണ്​ പ​രാ​മ​​ർ​ശം. കൃ​ത്യ​മാ​യി ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തെ​യും പ​രി​​​ശോ​ധ​ന ന​ട​ത്താ​തെ​യു​മാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്​.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ഫെ​ബ്രു​വ​രി 11നാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​നം വ​ന്ന മാ​ർ​ച്ച് 16നാ​ണ്​ ഫെ​ബ്രു​വ​രി​യി​ലെ​യും മാ​ർ​ച്ചി​​ലെ​യും ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. പ​ത്തു​വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന സ​ർ​ക്കാ​ർ അ​വ​സാ​ന നി​മി​ഷ​മാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ തു​ട​ക്ക​ത്തി​ല​ല്ലേ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്. 31 ല​ക്ഷം പേ​രാ​ണ്​ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ആ​ദ്യം പ​റ​ഞ്ഞ​തെ​ങ്കി​ൽ പി​ന്നീ​ട് 16 ല​ക്ഷം പേ​രാ​യി ചു​രു​ങ്ങി. ഒ​രു ത​യാ​റെ​ടു​പ്പും കൃ​ത്യ​മാ​യ പ​ഠ​ന​വു​മി​ല്ലെ​ന്ന​തി​ന്​ ഇ​ത്​ അ​ടി​വ​ര​യി​ടു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ശ്ച​യി​ച്ച രീ​തി​യെ​കു​റി​ച്ചും പ​രാ​തി​യു​ണ്ട്. പ​ഠ​നം ന​ട​ത്താ​ൻ ഒ​രു ക​മ്മി​റ്റി​യെ​യും ​വെ​ച്ചി​ട്ടി​ല്ല. ലോ​ക്ക​ൽ ക​മ്മി​റ്റി​യും ഏ​രി​യ ക​മ്മി​റ്റി​യും കൂ​ടി കൊ​ടു​ത്ത പ​ട്ടി​ക​യാ​ണ് അ​വ​ലം​ബ​മാ​ക്കി​യ​ത്​. ഇ​വ​ർ വേ​റെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ടോ എ​ന്ന​തും പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. അ​തേ​ക്കു​റി​ച്ചെ​ല്ലാം കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ പ​ദ്ധ​തി തു​ട​ര​ണ​മോ എ​ന്ന് പ​റ​യാ​നാ​വി​ല്ല. മാ​​ത്ര​മ​ല്ല, ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ പെ​ൻ​ഷ​ൻ കൊ​ടു​ക്കു​ന്ന പ്ര​ശ്ന​മി​ല്ല.

അ​തേ​സ​മ​യം, മു​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​രി​പാ​ടി​യാ​ണ് എ​ന്ന​തു​കൊ​ണ്ട്​ പ​ദ്ധ​തി വേ​ണ്ടെ​ന്ന്​ വെ​ച്ചി​ട്ടി​ല്ല. ബ​ജ​റ്റി​ൽ ഇ​ക്കു​റി​യും പ​ണം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ എ​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ എ​ന്ന​ത്​ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Women's safety pension scheme to attract women - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.