തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയതാണെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് താഴേക്ക് ചാടിയ നിലയിൽ കണ്ടെത്തിയത്.
സഹപാഠികളാണ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തലക്കും നട്ടെല്ലിനുമടക്കം ഗുരുതര പരിക്കേറ്റ സ്നേഹ 11 മണിയോടെ മരിച്ചു.
രാവിലെ ഇന്റേണൽ പരീക്ഷക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സ്നേഹയെ താഴേക്ക് ചാടിയ നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി കോളജ് അധികൃതർ പറഞ്ഞു. സ്നേഹയുടെ മാതാപിതാക്കൾ വിദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.