അടിയന്തര പ്രമേയത്തിന്​ അനുമതിയില്ല; ഇറങ്ങിപ്പോകാ​തെ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​നി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചെ​ങ്കി​ലും പ​തി​വ് ഇ​റ​ങ്ങി​പ്പോ​ക്ക് ഒ​ഴി​വാ​ക്കി പ്ര​തി​പ​ക്ഷം.സ​ർ​ക്കാ​ർ മ​നോ​ഭാ​വം മാ​റ്റു​മെ​ന്ന് ത​ന്നെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ട് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​തി​വ് രീ​തി​ക​ൾ ഒ​ഴി​വാ​ക്കു​ക​യു​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളോ​ട് അ​നാ​വ​ശ്യ​മാ​യ വീ​റും വാ​ശി​യും കാ​ണി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​​ല്ലെ​ന്നും അ​തീ​വ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മാ​ണി​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടോ എ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​നെ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ന്നെ കാ​ണ​ണം. അ​പേ​ക്ഷ​ക​രു​ടെ അ​ർ​ഹ​ത പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

കെ-​സ്മാ​ർ​ട്ട്, ആ​ധാ​ർ, പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​നു​ള്ള ഡേ​റ്റ​ബേ​സ്, മ​ര​ണ ര​ജി​സ്ട്രി, സ​ർ​വി​സ് പെ​ൻ​ഷ​ൻ പ​രി​ശോ​ധ​ന​ക്കു​ള്ള സ്പാ​ർ​ക്ക്, സേ​വ​ന ട്ര​ഷ​റി ഇ​ങ്ങ​നെ വി​വി​ധ സ​ർ​ക്കാ​ർ ഡേ​റ്റ​ക​ളു​മാ​യും സേ​വ​ന​ങ്ങ​ളു​മാ​യും ഒ​ത്തു​നോ​ക്കി​യാ​ണ് അ​പേ​ക്ഷ​ക​രു​ടെ അ​ർ​ഹ​ത പ​രി​ശോ​ധി​ച്ച​ത്. അ​പേ​ക്ഷി​ക്കു​ന്ന​യാ​ൾ ആ​ധാ​ർ കാ​ർ​ഡ് ന​ൽ​കു​മ്പോ​ൾ സ​ർ​ക്കാ​റി​ന്റെ മ​റ്റു പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​ണോ എ​ന്ന​തെ​ല്ലാം പ​രി​ശോ​ധി​ച്ചി​രു​ന്നു. തോ​ന്നി​യ​വ​ർ​ക്ക് കൊ​ടു​ക്കു​ന്നു എ​ന്ന പ​രാ​മ​ർ​ശം മു​ഖ്യ​മ​ന്ത്രി​യെ​പോ​ലു​ള്ള ഒ​രാ​ളി​ൽ നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ന്താ​ണ് ഈ ​പ​ദ്ധ​തി തു​ട​രു​ന്ന​തി​നു​ള്ള വി​യോ​ജി​പ്പെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു. പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​​പ്പോ​ക്ക്​ ഉ​പേ​ക്ഷി​ച്ച​തോ​ടെ ​ശൂ​ന്യ​വേ​ള​യി​ലെ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സ്പീ​ക്ക​ർ നീ​ങ്ങി.

Tags:    
News Summary - No permission for emergency resolution to opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.