അഴിമതിക്ക്​ പൂട്ടിടാൻ വിജിലൻസ്​; വകുപ്പുകളിൽ എ.ഐ നിരീക്ഷണം

തൊ​ടു​പു​ഴ: വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ്വാ​സ്യ​ത വി​ല​യി​രു​ത്താ​ൻ ഇ​ന്‍റ​ഗ്രി​റ്റി ഇ​ൻ​ഡ​ക്സി​ങ്ങ്​ (വി​ശ്വ​സ്ത സൂ​ചി​ക) സം​വി​ധാ​ന​മൊ​രു​ക്കാ​ൻ വി​ജി​ല​ൻ​സ്. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഉ​ൾ​​പ്പെ​ടെ​യു​ള്ള അ​ഴി​മ​തി പൂ​ർ​ണ​മാ​യി ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​ഗ്ര ക​ർ​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

അ​ഴി​മ​തി ന​ട​ന്ന​തി​ന്​ ശേ​ഷം ഇ​ട​പെ​ടു​ന്ന​തി​ന്​ പ​ക​രം അ​ഴി​മ​തി ന​ട​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​യാ​ണ്​ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​ ആ​ന്‍റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ ‘പ്രോ​ജ​ക്ട്​ സീ​റോ’ പ​ദ്ധ​തി​യി​ൽ ഉ​ൾ​​പ്പെ​ടു​ത്തി ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. നി​ല​വി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ലി​സ്റ്റ്​ മ​റ്റ്​ വ​കു​പ്പു​ക​ളു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നി​ല്ല. ഇ​ത്​ മൂ​ലം ഇ​ത്ത​ര​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും സു​പ്ര​ധാ​ന​മാ​യ ത​സ്തി​ക​ക​ളി​ല​ട​ക്കം നി​യ​മി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

ഇ​ത്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ സ​ത്യ സ​ന്ധ​ത​യെ​യും ഔ​​ദ്യോ​ഗി​ക കൃ​ത്യ വി​ലോ​പ​ത്തെ​യും കു​റി​ച്ച്​ പ​രാ​തി​ക​ളോ സം​ശ​യ​ങ്ങ​ളോ നി​ല നി​ൽ​ക്കു​ന്ന ഗ​സ​റ്റ​ഡ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട വ്യ​ക്​​തി​ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വി​ശ്വാ​സ്യ​ത വി​ല​യി​രു​ത്തു​ന്ന പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു കൂ​ടാ​തെ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ല്ലാ വ​കു​പ്പു​ക​ളി​ലും എ.​ഐ നി​രീ​ക്ഷ​ണം ഒ​രു​ക്കും. നി​ർ​മ്മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രാ​തി വി​ശ​ക​ല​നം, സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ളു​ടെ ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, റി​സ്ക് മാ​പ്പി​ങ്ങ്, ഡി​ജി​റ്റ​ൽ ഡാ​ഷ്ബോ​ർ​ഡു​ക​ൾ, ഓ​ട്ടോ​മേ​റ്റ​ഡ്​ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ പ​രാ​തി സം​വി​ധാ​നം, ക്യൂ ​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യ റി​പ്പോ​ർ​ട്ടി​ങ്ങ്​ ഏ​കീ​കൃ​ത കേ​സ് മാ​നേ​ജ്മെ​ന്റ് സം​വി​ധാ​നം, റി​യ​ൽ ടൈം ​നി​രീ​ക്ഷ​ണം, പ്ര​ത്യേ​ക സൈ​ബ​ർ വി​ജി​ല​ൻ​സ് യൂ​ണി​റ്റ് എ​ന്നി​വ​യും ​ സ​ജ്ജ​മാ​ക്കും. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മൊ​ബൈ​ൽ ആ​പ്പും വെ​ബ് പോ​ർ​ട്ട​ലും ഉ​ൾ​പ്പെ​ടു​ന്ന പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്​​ . ഇ​തി​ലേ​ക്കാ​യി സി​റ്റി​സ​ൺ-​സെ​ൻ​ട്രി​ക് ക​ബ്ലെ​യി​ന്‍റ്​ മാ​നേ​ജ്മെ​ന്റ് സി​സ്റ്റം എ​ന്ന പേ​രി​ൽ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഉ​​ദ്ദേ​ശി​ക്കു​ന്ന​ത്​. പ​രാ​തി​ക്കാ​രു​ടെ സ്വ​കാ​ര്യ​ത​യും, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​രാ​തി​ക​ളോ​ടൊ​പ്പം ചി​ത്ര​ങ്ങ​ൾ, ശ​ബ്ദ​രേ​ഖ​ക​ൾ, വീ​ഡി​യോ​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​കും.

പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും, സു​താ​ര്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​രാ​തി-​ട്രാ​ക്കി​ങ്ങ്​ സം​വി​ധാ​ന​വും, ഫീ​ഡ്ബാ​ക്ക് സം​വി​ധാ​ന​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കൂ​ടാ​തെ, പ​രാ​തി​ക​ളു​ടെ ആ​ഴ​ത്തി​ലു​ള്ള വി​ശ​ക​ല​ന​ത്തി​നാ​യി നി​ർ​മ്മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ സം​യോ​ജി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മാ​ണ്.

ഇ​ത്​ കൂ​ടാ​തെ നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും പ​രി​ശോ​ധ​ന​ക​ളെ​യും ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി നൂ​റ്​ ദി​വ​സ​ത്തെ പ്രേ​ത്യ​ക ക്ലി​യ​റ​ൻ​സ്​ ഡ്രൈ​വ്​ ന​ട​ത്താ​നും വി​ജി​ല​ൻ​സ്​ വി​ഭാ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Vigilance to crack down on corruption; AI surveillance in departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.