ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന്​ പ്രതികളുടെ ജാമ്യാപേക്ഷ കൂടി തള്ളി

തി​രു​വ​ന​ന്ത​പു​രം: ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നും അ​തി​നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ അ​വ​ർ പാ​ഞ്ഞ​ടു​ത്ത​തെ​ന്നും ത​ങ്ങ​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തി​ക​ൾ​ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത് പ്ര​തി​ക​ൾ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​താ​യും കോ​ട​തി ക​ണ്ടെ​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം​ന​ൽ​കു​ന്ന​ത് അ​വ​ർ ചെ​യ്ത കു​റ്റം ല​ഘൂ​ക​രി​ക്കു​ന്ന​ത്​ പോ​ലെ ആ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലും കോ​ട​തി ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി,​ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ടാ​നി​യ മ​റി​യം ജോ​സാ​ണ്​ ഈ ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

വ​ട്ടി​യൂ​ർ​ക്കാ​വ് മാ​ർ​ക്ക​റ്റ് ലൈ​ൻ അ​നി​ൽ നി​വാ​സി​ൽ അ​നി​ൽ കു​മാ​ർ, മ​ണ​ക്കാ​ട് ആ​റ്റു​കാ​ൽ പാ​ട​ശ്ശേ​രി രാ​മ​ച​ന്ദ്ര​നി​ല​യ​ത്തി​ൽ എ​സ്.​എ​ൽ വി​ജ​യ്, മ​ണ​ക്കാ​ട് കി​ള്ളി​ത്ത​റ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഷാ​ദ് എ​ന്നീ പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. അ​സി.​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ക​ല്ല​മ്പ​ള്ളി മ​നു​വി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ട​തി ന​ട​പ​ടി. അ​തി​നി​ടെ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സി.​പി.​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഐ.​പി ബി​നു ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​തി​ക​ൾ കൂ​ടി ജി​ല്ല കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ഫ​യ​ൽ ചെ​യ്തു. ഹ​ര​ജി​ക​ൾ ജൂ​ലൈ മൂ​ന്നി​ന്​ കോ​ട​തി പ​രി​ഗ​ണി​ക്കും.

നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന സി.പി.എമ്മിനെതിരെ ഇ.ഡി കോടതിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി.​പി.​എം നേ​തൃ​ത്വ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ഇ.​ഡി. പ്ര​തി​ക​ളു​ടെ ജാ​മ്യം എ​തി​ർ​ത്ത്​ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ സി.​പി.​എ​മ്മി​നെ​തി​രെ രൂ​ക്ഷ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ ഉ​ന്ന​ത സി.​പി.​എം നേ​താ​ക്ക​ളു​ൾ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളി​ൽ ഇ​ത് വ്യ​ക്ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി വി. ​ജോ​യ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ന്നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​വ​രു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം അ​ക്ര​മം ന​ട​ത്താ​ൻ അ​ണി​ക​ൾ​ക്കു​ള്ള സൂ​ച​ന​ക​ളാ​യി​രു​ന്നു. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ നേ​താ​ക്ക​ൾ അ​ണി​ക​ളെ പ്രേ​രി​പ്പി​ച്ചു. സി.​പി.​എ​മ്മി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ഈ ​അ​ക്ര​മ​ത്തി​ന്​ പി​ന്നി​ലു​ണ്ടെ​ന്നും ഇ.​ഡി ആ​രോ​പി​ക്കു​ന്നു.

വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്. ബോ​ധ​പൂ​ർ​വം നി​യ​മ​വാ​ഴ്ച​ക്ക്​ നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​യി​രു​ന്നു അ​ത്. സി.​പി.​എം പാ​ർ​ട്ടി​യോ നേ​തൃ​ത്വ​മോ ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ നി​ല​വി​ലി​ല്ല. പ്ര​തി ടി. ​വീ​ണ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ആ​സൂ​ത്ര​ണ ശ്ര​മം ന​ട​ന്നെ​ന്ന്​ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ നി​ന്ന​ത്. പൊ​ലീ​സ് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വ​ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സി​വി​ൽ കോ​ട​തി​യു​ടെ അ​ധി​കാ​ര​മു​ണ്ട്. ആ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ണ​യു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന​യെ​ന്നും ഇ.​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - The court said that the accused's intention was to kill the ED officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.