സ്ത്രീസുരക്ഷ പെൻഷൻ നിഷേധം ക്രൂരതയെന്ന്​ പ്രതിപക്ഷം; ആ​ശ സ​മ​ര​കാ​ല​ത്ത്​ ഈ ​അ​നു​ക​മ്പ ക​ണ്ടി​ല്ല​ല്ലോ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷ പെ​ൻ​ഷ​ൻ ത​ട​ഞ്ഞ സ​ർ​ക്കാ​ർ ന​ട​പ​ടി 16 ല​ക്ഷം സ്ത്രീ​ക​ളോ​ടു​ള്ള ക്രൂ​ര​ത​യും സ്ത്രീ ​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മെ​ന്ന്​ പ്ര​തി​പ​ക്ഷം. സ്ത്രീ​ക​ളോ​ടു​ള്ള അ​നു​ക​മ്പ പ​റ​യു​ന്ന​വ​ർ ഭ​രി​ച്ച​പ്പോ​ൾ സ​മ​രം​ചെ​യ്ത ആ​ശാ​വ​ർ​ക്ക​ർ​മാ​രോ​ടു​ള്ള സ​മീ​പ​നം എ​ന്താ​യി​രു​ന്നു​വെ​ന്നും ത​ല​മു​ണ്ഡ​നം ചെ​യ്ത അ​വ​രെ പാ​ട്ട പെ​റു​ക്കി​ക​ളെ​ന്ന് പ​രി​ഹ​സി​ച്ചി​ല്ലേ​യെ​ന്നും മു​ഖ്യ​മ​ന്ത്രി. നി​യ​മ​സ​ഭ​യി​ൽ സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ വി​ഷ​യ​ത്തി​ലെ അ​ടി​യ​ന്ത​ര പ്ര​മേ​യാ​നു​മ​തി തേ​ടി​യു​ള്ള നോ​ട്ടീ​സ് ച​ർ​ച്ച​യി​ലാ​യി​രു​ന്നു വാ​ദ​പ്ര​തി​വാ​ദം.

കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ശ​രി​യ​ല്ലെ​ന്നും നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച് എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. നാ​ടി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തി​യ പ​ദ്ധ​തി​യെ എ​ന്തി​നാ​ണ് സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന​ത്. അ​ന്യാ​യം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്ക​ണം. എ​ന്നു​ക​രു​തി പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​നു​കൂ​ല്യം എ​ന്തി​നാ​ണ് ത​ട​ഞ്ഞു​വെ​ച്ച​ത്. സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​നി​ൽ ആ​ക്ഷേ​പം ഉ​ണ്ടെ​ന്ന് ക​രു​തി ആ ​പ​ദ്ധ​തി​യാ​കെ നി​ർ​ത്തി​വെ​ച്ചി​ട്ടാ​ണോ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

16 ല​ക്ഷം വീ​ട്ട​മ്മ​മാ​രു​ടെ ക​ണ്ണീ​ര് കാ​ണാ​ൻ സ​ർ​ക്കാ​ർ ഇ​ത്ര​യേ​റെ ആ​ഗ്ര​ഹി​ക്കു​ക​യാ​ണോ​യെ​ന്നും എ.​സി മൊ​യ്തീ​ൻ ചോ​ദി​ച്ചു. 10 വ​ർ​ഷം ഭ​രി​ച്ചി​ട്ട് സ്ത്രീ​ക​ളോ​ട് സ്നേ​ഹം പ​ങ്കു​വെ​ച്ച​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണോ​യെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​ച്ചോ​ദ്യം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി കി​ട്ടി​യ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു പെ​ൻ​ഷ​ൻ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള ക​മീ​ഷ​നെ വെ​ച്ച​തും പോ​കു​ന്ന പോ​ക്കി​ലാ​ണ്. സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ എ​ൽ.​ഡി.​എ​ഫ് കൊ​ടു​ത്തെ​ങ്കി​ലും ക​ട​മെ​ടു​ത്താ​ണ്. 16 മാ​സ​ത്തെ പെ​ൻ​ഷ​ന് തു​ല്യ​മാ​യ 17,000 കോ​ടി​യാ​ണ് പെ​ൻ​ഷ​ൻ ക​മ്പ​നി​യു​ടെ ക​ടം. ഇ​ത് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും വി.​ഡി സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Opposition says denial of women's safety pension is cruel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.