ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ ലോറികൾ തടഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴയിലെ പ്രധാന മാർക്കറ്റായ വഴിച്ചേരി മാർക്കറ്റിലേക്ക് അതിർത്തി കടന്നെത്തിയ ലോറികൾ തടഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പരിശോധന നടത്തുന്നില്ലെന്ന് പറഞ്ഞാണ് മാർക്കറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ രംഗത്തെത്തിയത്. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. കൂടുതൽ പരിശോധനകൾ നടത്താമെന്ന ഉറപ്പിലാണ് ഇവർ പിരിഞ്ഞുപോയത്.
 
ലോറികൾ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞാ‍യിരുന്നു പ്രതിഷേധം. തുടക്കത്തിലുണ്ടായ പരിശോധന രോഗം വ്യാപിച്ച ഈ സാഹചര്യത്തിലുണ്ടാവുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതിർത്തി കടന്നാണ് മാർക്കറ്റിലേക്ക് കൂടുതലായി പച്ചക്കറികളും മറ്റും എത്തുന്നത്.

Tags:    
News Summary - women protest-alappuzha-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.