പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങവേ പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്
തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് കോട്ടയം സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (37)ക്കാണ് പരിക്കേറ്റത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ജിൻസി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.