സി.ജെ.പിയുടെ കേരള പരാമർ​ശം; തള്ളി കോൺ​ഗ്രസ്​, ഇടത്​ ക്യാമ്പിൽ രണ്ടു​വാദം

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ പ​ത​ന​ത്തി​ന്​ പി​ന്നി​ലും എ​സ്.​ഐ.​ആ​റി​ന് പ​ങ്കു​ണ്ടെ​ന്ന സി.​ജി.​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ചൂ​ടേ​റി​യ ച​ർ​ച്ച. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ദീ​പ്കെ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്ന​പ്പോ​ൾ ഇ​ട​തു​ക്യാ​മ്പി​നു​ള്ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും പ്ര​ക​ട​മാ​കും വി​ധ​മാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. പി​ണ​റാ​യി​ക്കെ​തി​രെ​യു​ള്ള ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​ത്തി​ന്റെ സ്വാ​ഭാ​വി​ക പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​പി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യി ഊ​ന്ന​ലു​ക​ളി​ല്ലാ​തെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ട​തു ക്യാ​മ്പി​ൽ നി​ന്നു​ണ്ടാ​യ​ത്.

ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തെ​ന്നും കേ​ര​ള​ത്തി​ൽ ഇ​ട​തു​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ധി​പ്ര​സ്താ​വ​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് എ​ന്ന് മു​ദ്ര​കു​ത്തു​ന്ന​ത് ജ​ന​വി​കാ​ര​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് അ​ടി​വ​ര​യി​ടു​ന്ന​ത്. സ​ർ​ക്കാ​റി​ന്റെ ന​യ​വൈ​ക​ല്യ​ങ്ങ​ൾ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​തൃ​പ്തി​യാ​ണ് മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. എ​സ്.​ഐ.​ആ​റി​ന് മു​മ്പ് ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു.​ഡി.​എ​ഫി​ന് മി​ക​ച്ച വി​ജ​യ​മാ​ണ് ല​ഭി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ന​ട​ന്ന​ത്. ജ​ന​വി​കാ​ര​ത്തി​ന് മു​ന്നി​ൽ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളും മു​ട്ടു​ശാ​ന്തി​യും പ​റ​ഞ്ഞ് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭി​ജി​ത് ദീ​പ്കെ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി.​ടി. ബ​ൽ​റാ​മും രം​ഗ​ത്തെ​ത്തി.

അ​തേ സ​മ​യം എ​സ്.​ഐ.​ആ​ർ ക്ര​മ​ക്കേ​ടു​ക​ളാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണം എ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു മു​ൻ​മ​ന്ത്രി​യും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​കെ. ശൈ​ല​ജ​യു​ടെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ല​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​സ്.​ഐ.​ആ​ർ വ​ഴി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​രി​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള ആ​ളു​ക​ൾ ക​ണ​ക്കു​ക​ൾ വെ​ച്ചാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​തെ​ന്നു​മാ​ണ്​ മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്റെ സ്ഥി​രീ​ക​ര​ണം.

സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യാ​ക​ട്ടെ, ‘‘എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്താ​കെ ന​ട​ന്ന കൃ​ത്രി​മ​ത്വ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഒ​ട്ടും ന​ട​ന്നി​ട്ടി​ല്ല എ​ന്ന് ത​ങ്ങ​ൾ പ​റ​യു​ന്നി​ല്ലെ’’​ന്നാ​യി​രു​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നി​ൽ പ​ല ഘ​ട​ക​ങ്ങ​ളു​ണ്ട്. അ​തി​ൽ ഒ​ന്നാ​യി​രി​ക്കാം എ​സ്.​ഐ.​ആ​ർ ദു​രു​പ​യോ​ഗ​മെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ വ​രി​ക​യാ​ണെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - CJP's Kerala Remark: Congress Rejects It, Divided Stances Within the Left Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.