തദ്ദേശ പൊതുസർവിസ്; പോരായ്മ തിരുത്താനായില്ലെങ്കിൽ വേണ്ടെന്ന് വെക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻസർക്കാർ ആലോചനയില്ലാതെ നടപ്പാക്കിയ തദ്ദേശ പൊതുസർവിസ് സർക്കാർ പുന:പരിശോധിക്കുകയാണെന്നും പോരായ്മ തിരുത്താൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതി വേണ്ടെന്ന് വെക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പൂർണമായി നൽകുമെന്ന വാക്ക് സർക്കാർ പാലിക്കും. പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ തുടങ്ങിയ വിഷയങ്ങളും സർക്കാറിന്റെ സജീവ പരിഗണനയിലാണ്. ജീവനക്കാരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് നെറ്റോ ബേബി അരീക്കൽ അധ്യക്ഷത വഹിച്ചു. സുധീർഷാ പാലോട് എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡന്റ് ചെമ്പഴന്തി അനിൽ, കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോപു നെയ്യാർ, ജോൺ കെ.സ്റ്റീഫൻ, ബിനു വർഗീസ്, ആർ. രാജേഷ്, ജയചന്ദ്രൻ ചുങ്കത്ത്, ജയരാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.