ബാലഭാസ്‌കറിന്‍റെ അപകട മരണം: സി.ബി.ഐ തുടരന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്

കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ബി.​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ വീ​ണ്ടും ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. അ​ഡീ. എ​സ്.​പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് അ​ന്വേ​ഷി​ക്ക​ണം. ര​ണ്ടാ​ഴ്ച​ക്ക​കം പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ ജി. ​ഗി​രീ​ഷ്​ നി​ർ​ദേ​ശി​ച്ചു. തു​ട​ര​ന്വേ​ഷ​ണ ആ​വ​ശ്യം തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ബാ​ല​ഭാ​സ്ക​റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കെ.​സി. ഉ​ണ്ണി​യും ബി. ​ശാ​ന്ത​കു​മാ​രി​യും ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

2018 സെ​പ്റ്റം​ബ​ർ 25ന് ​പു​ല​ർ​ച്ചെ പ​ള്ളി​പ്പു​റ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ബാ​ല​ഭാ​സ്‌​ക​റും മ​ക​ൾ തേ​ജ​സ്വി​നി ബാ​ല​യും മ​രി​ച്ച​ത്. സാ​ധാ​ര​ണ അ​പ​ക​ട​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യ​ത്.

എ​ന്നാ​ൽ, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന് അ​പ​ക​ട​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി​യ സി.​ബി.​ഐ ഇ​ൻ​സ്പെ​ക്ട​ർ, പ​ഴ​യ നി​ഗ​മ​ന​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ്​ എ​ത്തി​യ​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ട്​ പോ​ലും ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നേ​ക്കാ​ൾ കു​റ​ഞ്ഞ റാ​ങ്കി​ലു​ള്ള ഇ​ൻ​സ്പെ​ക്ട​​റെ തു​ട​ര​ന്വേ​ഷ​ണം ഏ​ൽ​പി​ച്ച ന​ട​പ​ടി​യെ സിം​ഗി​ൾ​ബെ​ഞ്ച്​ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സു​ഹൃ​ത്ത്​ പ്ര​കാ​ശ് ത​മ്പി കൈ​ക്ക​ലാ​ക്കി മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ച​ത്​ തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ സം​ശ​യം ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

ഇ​ത​ട​ക്കം ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ സം​ശ​യാ​സ്പ​ദ​മാ​യ 20 സാ​ഹ​ച​ര്യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രാ​ജ​യ​പ്പെ​ട്ടു. ക​ലാ​ഭ​വ​ൻ സോ​ബി ജോ​ർ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ നു​ണ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ സി.​ബി.​ഐ വീ​ഴ്ച വ​രു​ത്തി​യെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Balabhaskar's Accidental Death: Kerala High Court Orders Further CBI Investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.