'എരണം കെട്ട സർക്കാരിന്റെ എരണം കേട്ട പോലീസേ, ഇവിടെ വന്നാൽ തിരിച്ചുപോകില്ല'; വെല്ലുവിളി പ്രസംഗവുമായി എം.വി. ജയരാജൻ
തിരുവനന്തപുരം: സർക്കാരിനും പോലീസിനും എതിരെ കടുത്ത വിമർശനവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. എസ്.എഫ്.ഐ - ഡിവൈഎഫ്.ഐ ലോക്‌ഭവൻ മാർച്ചിൽ 'എരണം കെട്ട സർക്കാരിന്റെ എരണം കേട്ട പോലീസേ' എന്ന് വിശേഷിപ്പിച്ച ജയരാജൻ, ഇവിടെ വന്നാൽ പോലീസ് തിരിച്ചുപോകില്ലെന്നും വേദിയിൽ വെച്ച് വെല്ലുവിളി മുഴക്കി.
മാർച്ചിൽ പങ്കെടുക്കവെ വിദ്യാർത്ഥികളെ പോലീസ് ഇരു കയ്യിലും ലാത്തിയെടുത്ത് മാറി മാറി ക്രൂരമായി അടിച്ചതായി അദ്ദേഹം ആരോപിച്ചു. കൊലക്കേസിലെ പ്രതികളെ പിടിക്കാൻ പോലും പോലീസ് തോക്കുമായി പോകാറില്ലെന്നിരിക്കെ, ഒരു സി.ഐ വിദ്യാർത്ഥിയുടെ വീട്ടിൽ തോക്കുമായാണ് പോയത്. അതെന്തിനാണെന്നും ജയരാജൻ ചോദ്യം ചെയ്തു.
പോലീസിനെ ഭരിക്കുന്ന നിയമം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പോലീസുകാർ നിയമം പാലിച്ചാൽ തങ്ങളും അത് പാലിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ പോലീസുകാർ ഖദറും ധരിച്ച് തങ്ങൾക്ക് നേരെ വന്നാൽ തിരിച്ച് അടിക്കുമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.