ഇടപാടുകൾക്ക് ഫീസ്: 15ന് സൂപ്പർ മാർക്കറ്റുകളിൽ ‘യു.പി.ഐ പണിമുടക്ക്’

കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 15ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

യു.പി.ഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, അതിന്റെ ചെലവ് വ്യാപാരികളുടെ മേൽ കെട്ടിവെക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. യു.പി.ഐ ഇടപാടിന് ഫീസ് ഈടാക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സൂപ്പർമാർക്കറ്റുകളെയാണ്. ഈ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി വി.ഡി. സതീശനും നിവേദനം നൽകിയിട്ടുണ്ട്.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരളത്തിലെ 4000 ത്തോളം സൂപ്പർ മാർക്കറ്റുകൾ സമരത്തിൽ പങ്കെടുക്കും. പ്രസിഡന്റ് ജോർഫിൻ പെട്ട, കെ.എ. ജനറൽ സെക്രട്ടറി സിയാവുദ്ദീൻ, സാജു മൂലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Fee for transactions: 'UPI strike' in supermarkets on the 15th"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.