Posted On
date_range Updated On
date_range അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി: അഞ്ചുപേർ ബസിനടിയിൽ പെട്ടു, രണ്ടുപേരുടെ നില ഗുരുതരം
കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ചുപേർ ബസിനടിയിൽ പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. നടപ്പാതയുടെ ബാരിക്കേഡും സമീപത്തെ പോസ്റ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. കടയിലേക്കും ഇടിച്ചു കയറി. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.