പ്രതീകാത്മക ചിത്രം 

ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്‌മിൻ വില്ലയിൽ ഹാഷിമിന്‍റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്. സി.എം.എ പരീക്ഷ എഴുതുന്ന മകൾക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്‍ററിൽ എത്തിയതായിരുന്നു. മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.

എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിൽ കയറുന്നതിനിടെ ഇവർ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണ ഇവർ തൽക്ഷണം മരിച്ചു. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - woman met a tragic end when she fell while boarding a train in Feroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.