‘പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്, ചില ദുരുദ്ദേശങ്ങൾ ജനം കാണുന്നുണ്ട്’; വെള്ളാപ്പള്ളിയുടെ പത്മനേട്ടത്തിൽ പ്രതികരിക്കാതെ കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്നു പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വി.എസ്. അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതി പൊതുപ്രവർത്തനം എന്ന നിലയിലുള്ള അഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

നടൻ മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി കലാരംഗത്തെ സേവനത്തിനുള്ള അംഗീകാരമാണ്. നർത്തകി വിമല മേനോന് നൽകിയ പത്മ പുരസ്കാരം മോഹനിയാട്ടത്തിന് നൽകിയ സംഭവനക്കാണ്. ഈ മൂന്ന് പുരസ്കാരങ്ങളും സ്വാഗതാർഹമാണ്. മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ല. മൂന്ന് പുരസ്കാരങ്ങൾ സന്തോഷവും അഭിമാനവുമുള്ള കാര്യമാണെന്നും മുരളീധരൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തെ കുറിച്ച് മുരളീധരൻ പ്രതികരിക്കാൻ തയാറായില്ല. മറ്റ് പുരസ്കാരങ്ങളെ കുറിച്ച് ഒന്നും താൻ പറയുന്നില്ല. പത്മ പുരസ്കാരങ്ങൾ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ പാടില്ല. അത് ശരിയായ നടപടിയല്ല. ഇതിലൊക്കെ ചില ദുരുദ്ദേശങ്ങൾ ജനം കാണുന്നുണ്ട്. അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ഞ്ച് പ​ത്മ​ഭൂ​ഷ​ണും 13 പ​ത്മ​വി​ഭൂ​ഷ​ണും ഉ​ൾ​പ്പെ​ടെ 131 പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഞായറാഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി ന​​ടേ​ശ​നെ കൂടാതെ, ന​ട​ൻ മ​മ്മൂ​ട്ടി​ക്കും പ​ത്മ​ഭൂ​ഷ​ൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി.​പി.​എം നേ​താ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യൂ​താ​ന​ന്ദ​ൻ, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ്, ജ​ന്മ​ഭൂ​മി മു​ന്‍ പ​ത്രാ​ധി​പ​ര്‍ പി. ​നാ​രാ​യ​ണ​ൻ, ന​ട​ൻ ധ​ർ​മേ​ന്ദ്ര​ക്കും (മ​ര​ണാ​ന​ന്ത​രം) പ്ര​മു​ഖ വ​യ​ലി​നി​സ്റ്റ് എ​ൻ. രാ​ജം എ​ന്നി​വ​ർ​ക്ക് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ത്മ​വി​ഭൂ​ഷ​ൺ സ​മ്മാ​നി​ക്കും.

ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ, ശാ​സ്ത്ര​ജ്ഞ​ൻ എ.​ഇ. മു​ത്തു​നാ​യ​കം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ല​പ്പു​ഴ സ്വ​ദേ​ശി കൊ​ല്ല​ക്ക​യി​ൽ ദേ​വ​കി​യ​മ്മ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ 113 പേ​ർ​ക്കാണ് പ​ത്മ​ശ്രീ നൽകുക. ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ​ക്കും പ​ത്മ​ശ്രീ​യു​ണ്ട്.

ഝാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഷി​ബു സോ​റ​ൻ (മ​ര​ണാ​ന​ന്ത​രം), ഗാ​യി​ക അ​ൽ​ക യാ​ഗ്നി​ക്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റു​മാ​യ ഭ​ഗ​ത് സി​ങ് കോ​ശി​യാ​രി, ഡോ. ​ക​ല്ലി​പ്പ​ട്ടി രാ​മ​സ്വാ​മി പ​ള​നി സ്വാ​മി, ഡോ.​ നോ​രി ദ​ത്ത​ത്രേ​യു​ദു, പ​ര​സ്യ രം​ഗ​ത്തെ കു​ല​പ​തി പി​യു​ഷ് പാ​ണ്ഡെ (മ​ര​ണാ​ന​ന്ത​രം), എ​സ്.​കെ.​എം. മൈ​ലാ​ന​ന്ദ​ൻ, ശ​താ​വ​ധാ​നി ആ​ർ.​ ഗ​ണേ​ഷ്, ഉ​ദ​യ് കൊ​ടാ​ക്, വി.​കെ.​ മ​ൽ​ഹോ​ത്ര (മ​ര​ണാ​ന​ന്ത​രം), വി​ജ​യ് അ​മൃ​ത​രാ​ജ് എ​ന്നി​വ​ർ​ക്കും പ​ത്മ​ഭൂ​ഷ​ൺ സ​മ്മാ​നി​ക്കും. 

Tags:    
News Summary - Padma Awards should not be used for political gains -K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.