Posted On
date_range Updated On
date_range ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു
കൊച്ചി: ആലുവ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജിയാണ് (22) മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഉടൻ തന്നെ ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലിയ മരണപ്പെടുകയായിരുന്നു. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.