'പാർട്ടി ഓഫിസിൽ കയറി നിന്നെ എടുക്കും'; കന്റോൺമെന്റ് എസ്.ഐയുടെ ഭീഷണി സന്ദേശം പുറത്തുവിട്ട് എസ്.എഫ്.ഐ, അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്.എഫ്.ഐ. 'വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുക്കും' എന്നായിരുന്നു ഭീഷണി. സംഭവം വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ശബ്ദരേഖയിലേത് തന്റെ ശബ്ദമാണെന്ന് എസ്.ഐ ഗോകുൽ സമ്മതിച്ചു. കമീഷണർ വിളിച്ചു വരുത്തിയപ്പോഴാണ് വിശദീകരണം. അന്വേഷണത്തിന് കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർക്കാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

അതേസമയം, പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.എം, എസ്.എഫ്.ഐ നേതാക്കൾ മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. കന്റോൺമെന്റ് സ്റ്റേഷനിലെ സി.ഐ, എസ്.ഐ എന്നിവരടക്കമുള്ളവർ എസ്.എഫ്.ഐക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്ന് സി.പി.എം നേതാവ് വി. ശിവൻകുട്ടി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവർ മന്ത്രിക്കുനൽകിയ പരാതിയിൽ പറയുന്നത്. പനി ബാധിച്ച് സ്വകാര്യാശുപത്രിയിലായിരുന്ന മന്ത്രിയെ അവിടെയെത്തിയാണ് നേതാക്കൾ കണ്ടത്.

Tags:    
News Summary - SFI Releases SI Threat Message, Seeks Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.