Posted On
date_range Updated On
date_range സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് സ്ത്രീ മരിച്ചു
അടൂർ: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് തെറിച്ചുവീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. പെരിങ്ങനാട് മീനത്തേതിൽ സിറിൾ വില്ലയിൽ സജി എബ്രഹാമിന്‍റെ ഭാര്യ ലിജി സജി (49) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെ ഹോളിക്രോസ് ജങ്ഷന് സമീപമായിരുന്നു അപകടം. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെയായിരുന്നു മരണം.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിൽ എത്തിച്ച് രണ്ട് മണിക്ക് പെരിങ്ങനാട് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്ക്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.