വൈ​ദ്യു​തി പ്ര​തി​സ​ന്ധി; ആണവോർജ കോർപറേഷനിൽനിന്ന്​ 150 മെഗാവാട്ട്​ കൂടി

തി​രു​വ​ന​ന്ത​പു​രം: ആ​ണ​വോ​ർ​ജ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന്​ 150 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി കു​ടി ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്ന്​ മു​ഖ്യ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

1000 മെ​ഗാ​വാ​ട്ടോ​ളം കു​റ​വാ​ണ്​ സം​സ്ഥാ​നം നേ​രി​ടു​ന്ന​ത്. ഇ​തി​ൽ 650 മെ​ഗാ​വാ​ട്ടോ​ളം ല​ഭ്യ​മാ​ക്കാ​നാ​യി. പ്ര​തി​സ​ന്ധി നി​യ​ന്ത്ര​ണ വി​ധേ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ മു​ത​ൽ അ​ടു​ത്ത കാ​ല​വ​ർ​ഷം വ​രെ​യും ഭാ​വി​യി​ലേ​ക്കും വൈ​ദ്യു​തി ആ​വ​ശ്യ​ക​ത എ​ങ്ങ​നെ നേ​രി​ടാ​മെ​ന്ന്​ ആ​ലോ​ചി​ക്കാ​ൻ വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്​ ശേ​ഷം അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

150 മെ​ഗാ​വാ​ട്ട്​ ഒ​ഡി​ഷ​യി​ൽ നി​ന്നും 150 മെ​ഗാ​വാ​ട്ട്​ ആ​ണ​വോ​ർ​ജ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും 200 മെ​ഗാ​വാ​ട്ട്​ മ​റ്റി​ട​ത്ത്​ നി​ന്നും ല​ഭ്യ​മാ​ക്കാ​നാ​യി. ഇ​തി​ന്​ പു​റ​മെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ അ​ട​ച്ചി​ട്ടി​രു​ന്ന 150 മെ​ഗാ​വാ​ട്ടി​ന്‍റെ യൂ​നി​റ്റി​ൽ പ​ണി വേ​ഗം തീ​ർ​ത്ത്​ ഉ​ൽ​​പാ​ദ​നം ആ​രം​ഭി​ക്കും. ഇ​തെ​ല്ലാ​മാ​യി 650 മെ​ഗാ​വാ​ട്ടാ​ണ്​ ല​ഭ്യ​മാ​ക്കി​യ​ത്. ആ​ണ​വോ​ർ​ജ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന്​ 150 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. 150 മെ​ഗാ​വാ​ട്ട്​ ഉ​റ​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഹ്ര​സ്വ​കാ​ല-​ദീ​ർ​ഘ​കാ​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ട്. പ​ഞ്ചാ​ബി​ൽ 10 മ​ണി​ക്കൂ​റാ​ണ്. ത​മി​ഴ്​​നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലു​മു​ണ്ട്. 465 മെ​ഗാ​വാ​ട്ടി​ന്‍റെ 25 വ​ർ​ഷ​ത്തെ ക​രാ​ർ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ റ​ദ്ദാ​ക്കി. പ​ക​രം ദീ​ർ​ഘ​കാ​ല ക​രാ​റു​ണ്ടാ​ക്കി​യി​ല്ല. കേ​ര​ള​ത്തെ പോ​ലെ ഒ​രു സം​സ്ഥാ​ന​ത്തി​ന്​ ദീ​ർ​ഘ​കാ​ല ക​രാ​ർ വേ​ണ​മാ​യി​രു​ന്നു. നേ​ര​ത്തെ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​ണ്​ ഗു​രു​ത​ര പ്ര​ശ്നം. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​നെ​ക്കാ​ൾ സം​സ്ഥാ​ന​ത്ത്​ 950 മെ​ഗാ​വാ​ട്ട്​ അ​ധി​ക ഉ​പ​യോ​ഗം വ​ന്നു. അ​ത്​ മു​ൻ​കൂ​ട്ടി ക​ണ്ട്​ നേ​ര​ത്തെ ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ല്ല. ഇ​പ്പോ​ൾ വൈ​ദ്യു​തി ല​ഭ്യ​മ​ല്ലാ​തെ​യാ​യി.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ആ​റോ എ​ട്ടോ മാ​സ​ത്തേ​ക്ക്​ വാ​ങ്ങാ​നു​ള്ള ക​രാ​റും ആ​വ​ശ്യ​മെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല ക​രാ​ർ സാ​ധ്യ​ത​യും ആ​ലോ​ചി​ക്കും. ഹി​മാ​ച​ലി​ൽ നി​ന്ന്​ ഓ​ഫ​ർ വ​ന്ന​പ്പോ​ൾ പ​ക​ൽ 130 ഉം ​രാ​ത്രി 80 ഉം ​മെ​ഗാ​വാ​ട്ട്​ ത​രാ​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. എ​ല്ലാ​ത്തി​നും 13 രൂ​പ വി​ല​യാ​യി​രു​ന്നു. 130 മെ​ഗാ​വാ​ട്ട്​ പ​ക​ൽ ന​മു​ക്ക്​ ആ​വ​ശ്യ​മി​ല്ല. അ​ത്ര​യും വി​ല​യി​ൽ വൈ​ദ്യൂ​തി രാ​ത്രി ഉ​പ​യോ​ഗം ല​ക്ഷ്യ​മി​ട്ട്​ വാ​ങ്ങി​യാ​ൽ യു​നി​റ്റി​ന്​ 30 രൂ​പ വ​രും. വി​ല​യു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ ശ്ര​ദ്ധി​ച്ചാ​ണ്​ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Kerala Power Crisis Under Control; 650 MW Additional Power Secured, Says CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.