ചോദ്യംചെയ്യലിന് സമയം അറിയിക്കണം; പി.എസ്.സിക്ക് കത്തയച്ച് വീണ്ടും ക്രൈംബ്രാഞ്ച്

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​നു​ള്ള സ​മ​യ​വും സൗ​ക​ര്യ​വും അ​റി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പി.​എ​സ്.​സി​ക്ക്​ ക്രൈം​ബ്രാ​ഞ്ച്​ ക​ത്ത്​ ന​ൽ​കി. ഈ​മാ​സം 15 മു​ത​ൽ ക്രൈം​ബ്രാ​ഞ്ച്​ ആ​സ്ഥാ​ന​ത്ത്​ ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കാ​ണി​ച്ച് നാ​ല്​ പി.​എ​സ്.​സി അം​ഗ​ങ്ങ​ൾ​ക്ക്​ അ​ന്വേ​ഷ​ണ​സം​ഘം മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

ഹാ​ജ​രാ​കി​ല്ലെ​ന്ന്​ പി.​എ​സ്.​സി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ക​യും ക്രൈം​ബ്രാ​ഞ്ച്​ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത്​ പി.​എ​സ്.​സി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പി.​എ​സ്.​സി അം​ഗ​ങ്ങ​ളു​ടെ സ​മ​യ​വും സ്ഥ​ല​വും സൗ​ക​ര്യ​വും അ​റി​യി​ച്ചാ​ൽ മൊ​ഴി​യെ​ടു​ക്ക​ൽ ന​ട​പ​ടി അ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ക്രൈം​ബ്രാ​ഞ്ച്​ ഐ.​ജി അ​ജീ​ത ബീ​ഗം പി.​എ​സ്.​സി സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ആ ​ജി​ല്ല​ക​ളി​ൽ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന ക​ത്താ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പി.​എ​സ്.​സി അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ മ​റു​പ​ടി ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​മെ​ന്ന നി​ല​ക്ക്​ പി.​എ​സ്.​സി​ക്ക്​ പ്ര​ത്യേ​ക അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​തി​നാ​ൽ ക്രൈം​ബ്രാ​ഞ്ച്​ ആ​സ്ഥാ​ന​ത്തോ ഓ​ഫി​സു​ക​ളി​ലോ ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ൽ പി.​എ​സ്.​സി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. 

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മെ​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യൊ​ന്നും പി.​എ​സ്.​സി​ക്കി​ല്ലെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ കോ​ട​തി ഉ​ത്ത​ര​വു​ക​ളെ​ന്തെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന്​ അ​റി​യാ​നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

പി.​എ​സ്.​സി നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി​യ​ത്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ കൂ​ടു​ത​ൽ ഊ​ർ​ജം ന​ൽ​കും. ക്രി​മി​ന​ൽ ച​ട്ട പ്ര​കാ​രം കേ​സെ​ടു​ത്തു​ള്ള ന​ട​പ​ടി​ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വേ​ച​ന അ​ധി​കാ​ര​മാ​യ​തി​നാ​ൽ പി.​എ​സ്.​സി നി​ല​പാ​ട് ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ നി​രാ​ക​രി​ച്ച​താ​ണ്. വി​ശ​ദ​മാ​യ നി​യ​മ​പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം പി.​എ​സ്.​സി​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​റു​പ​ടി ന​ൽ​കാ​ൻ നേരത്തെ തീ​രു​മാ​നമെടുത്തിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.