മദ്യവിരുദ്ധ സംഘടനകൾ സർക്കാറിനോട്: കൂടുതൽ ബാറുകൾ വേണ്ട, വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകരുത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം കു​റ​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ ബാ​റു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്​ അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും മ​ദ്യ​വി​രു​ദ്ധ-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ മ​ദ്യ​ന​യ രൂ​പ​വ​ത്​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ക്​​സൈ​സ്​ മ​ന്ത്രി എം. ​ലി​ജു​വു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ്​ അ​വ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ മ​ദ്യ​ന​യം രൂ​പ​വ​ൽ​ക​രി​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​സ​ർ​ക്കാ​ർ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്​ കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ മി​ക്ക സം​ഘ​ട​ന​ക​ളും വ്യ​ക്​​തി​ക​ളും ഉ​ന്ന​യി​ച്ച​ത്. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ക്കി സ​മ​യം കു​റ​ക്ക​ണ​മെ​ന്നാ​ണ്​ പൊ​തു​അ​ഭി​പ്രാ​യം. അ​തി​ന്​ പു​റ​മെ ര​ണ്ട്​ മ​ണി​ക്കൂ​ർ കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ടാ​യി.

മ​ദ്യ​ന​യ​ത്തി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ അ​ധി​കാ​രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണം എ​ൽ.​പി. ക്ലാ​സ് മു​ത​ൽ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. മ​ദ്യ​നി​രോ​ധ​ന സ​മി​തി​യാ​ണ്​ പ്ര​ധാ​ന​മാ​യും ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട്​ വ​ച്ച​ത്. 2017ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന മ​ദ്യ​നി​യ​ന്ത്ര​ണ അ​ധി​കാ​ര​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

അ​ന​ധി​കൃ​ത മ​ദ്യ-​ല​ഹ​രി വ​സ്തു​ക്ക​ളു​ടെ നി​ർ​മ്മാ​ണ​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി ത​ദ്ദേ​ശ​ഭ​ര​ണ ത​ല​ത്തി​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി അ​ധി​കാ​ര​ങ്ങ​ളു​ള്ള സ​മി​തി​ക​ൾ രൂ​പ​വ​ൽ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. സ്കൂ​ളു​ക​ളി​ലെ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്ബു​ക​ളു​മാ​യി ബ​ന്​​ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ദ്യ​വി​രു​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. ഏ​ക​ദേ​ശം 30 ല​ധി​കം സം​ഘ​ട​ന​ക​ളും വ്യ​ക്​​തി​ക​ളു​മാ​ണ്​ മ​ദ്യ​ന​യ രൂ​പ​വ​ൽ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ​ദി​ന​ത്തെ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത​ത്.

25 ന്​ ​ബാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യും 28 ന്​ ​മു​ൻ എ​ക്​​സൈ​സ്​ മ​ന്ത്രി​മാ​രു​മാ​യും ച​ർ​ച്ച ന​ട​ക്കും. നേ​ര​ത്തെ 28 ന്​ ​ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി ന​യ​രൂ​പ​വ​ൽ​ക​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്​ പൂ​ർ​ത്തി​യാ​കി​ല്ല. 30, ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ബാ​റു​ട​മ​ക​ൾ, വ്യ​വ​സാ​യി​ക പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ടോ​ഡി ബോ​ർ​ഡ്​ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​ടു​ത്ത​മാ​സം ഒ​ന്നി​ന്​ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ എ​ത്ര​യും പെ​ട്ടെ​ന്ന്​ മ​ദ്യ​ന​യ​ത്തി​ന്​ രൂ​പം ന​ൽ​കു​മെ​ന്നാ​ണ്​ വി​വ​രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.