എല്ലാ പൊലീസ്​ ഉ​ദ്യോഗസ്ഥർക്കും ഒരുദിവസം നിർബന്ധിത അവധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം നി​ർ​ബ​ന്ധി​ത അ​വ​ധി അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശം. പൊ​ലീ​സു​കാ​രു​ടെ ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ക, മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി പി. ​വി​ജ​യ​ൻ ജി​ല്ലാ​പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ ഈ ​നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. അ​വ​ധി അ​നു​വ​ദി​ക്കാ​ത്ത​തു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളാ​ൽ പൊ​ലീ​സു​കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്ക്​ (സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ) അ​വ​ധി എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ട്. എ​സ്.​എ​ച്ച്.​ഒ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. 

Tags:    
News Summary - Mandatory Weekly Off Granted for Kerala Police Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.