ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

തച്ചനാട്ടുകര: ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ യുവതി മരിച്ചു. പടിഞ്ഞാറേ പാലോട് പട്ടിശേരി മുഹമ്മദിന്റെ മകനായ നബീലിന്റെ ഭാര്യ ലിസ്ന (28) ആണ് മരണപ്പെട്ടത്. സഹയാത്രികരും ബന്ധുക്കളുമായ പാറക്കല്ലിൽ കരീം ഹാജിയുടെ മകൻ സബീദ്, സബീദിന്റെ ഭാര്യ, ഇവരുടെ ഒരു മകൻ, നബീലിന്റെ രണ്ടു മക്കൾ എന്നിവർ അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് പാലോടുനിന്നും മൈസൂരിലേക് വിനോദയാത്ര പോയത്.

ബുധനാഴ്ച വൈകിട്ട് മൈസൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങവേ ഗുണ്ടൽപേട്ടിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. മൃതദേഹം ഗുണ്ടൽപേട്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ.

Tags:    
News Summary - Malayali woman dies in Gundlupet car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.