കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം -ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും, സി.എ.എ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെയും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭ ഇന്ന് തീരുമാനിച്ചത്. 

കേസുകൾ പിൻവലിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ പറഞ്ഞു.

ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. 

ശബരിമല പ്രക്ഷോഭ കേസുകൾ റദ്ദാക്കണമെന്ന് ബി.ജെ.പിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗതം ചെയ്തു. 



Tags:    
News Summary - Wisdom delayed decision to withdraw Sabarimala and CAA cases - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.