കേ​ര​ള വി.​സി​ക്ക് തി​രി​ച്ച​ടി; വി​ദ്യാ​ർ​ഥി യൂ​നി​യ​ന് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും വ​രെ തു​ട​രാ​മെ​ന്ന് ഹൈ​കോ​ട​തി

കൊ​ച്ചി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ന് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും വ​രെ തു​ട​രാ​മെ​ന്ന് ഹൈ​കോ​ട​തി. യൂ​നി​യ​ൻ അ​സാ​ധു​വാ​ക്കി​യ വൈ​സ് ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​യി​ൽ ഇ​ട​പെ​ട്ടാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. കാ​ലാ​വ​ധി തീ​രും വ​രെ യൂ​നി​യ​ൻ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച യു​വ​ജ​നോ​ത്സ​വം അ​ട​ക്കം പ​രി​പാ​ടി​ക​ൾ ന​ട​ത്താ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ടും കൈ​മാ​റ​ണം. ന​ട​പ​ടി​യി​ൽ വി.​സി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടി​സ് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​നി​യ​ന്റെ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. അ​ശ്വി​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. നി​ല​വി​ലു​ള്ള യൂ​നി​യ​ന് ഫെ​ബ്രു​വ​രി 26 വ​രെ കാ​ലാ​വ​ധി​യു​ണ്ട്.

27ന് ​പു​തി​യ യൂ​നി​യ​ൻ നി​ല​വി​ൽ വ​രും. വി​ദ്യാ​ർ​ഥി യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്10​ന് യൂ​നി​യ​നെ അ​സാ​ധു​വാ​ക്കി വി.​സി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. യു.​യു.​സി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​റ​ൽ കൗ​ൺ​സി​ൽ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - set back for Kerala VC; student union can continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.