Posted On
date_range Updated On
date_range മറയൂർ ചന്ദന ലേലത്തിൽ 23 കോടി രൂപയുടെ വിൽപന
മറയൂർ: ഈ വർഷം നടന്ന മറയൂർ ചന്ദന ലേലത്തിൽ 23 കോടി രൂപയുടെ വിൽപന നടന്നു. ക്ഷേത്ര ദേവസ്വങ്ങളുടെ ആവശ്യത്തിനുള്ള ചന്ദനം ഉൾപ്പെടെ 15 ക്ലാസുകളിലായി 61697 കിലോ ചന്ദനം ലേലത്തിൽ വെച്ചതിൽ 27406 കിലോഗ്രാം ചന്ദനം വിറ്റഴിഞ്ഞു.
ചൈന ബുദ്ധ ഇനത്തിൽപെട്ട ചന്ദനത്തിന് 16803 രൂപയം 23 ശതമാനം നികുതിയും ഏറ്റവും ഉയർന്ന വിലയായി ലഭിച്ചു. ഏറ്റവും അധികം ചന്ദനം വാങ്ങിയത് കർണാടക സോപ്സാണ്.
15.88 കോടിയുടെ രൂപയുടെ ചന്ദനം ഇവർ ലേലത്തിലൂടെ വാങ്ങി. കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ, സൂര്യ ഹാൻറി ക്രാഫ്റ്റ് ജയ്പൂർ, കാടാമ്പുഴ ദേവസ്വം, ഉൾപ്പെടെ 11 സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.