കൊടുവള്ളി: കളിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ കൈതട്ടി ഷോക്കേറ്റ് സ്കൂൾ വിദ്യാർഥിനി മരിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് കളത്തിങ്ങൽ അബ്ദുൽ റഷീദിന്റെ മകൾ തൻഹ (12) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.
നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽ കളിക്കുകയായിരുന്നു തൻഹ. വീടിനോട് ചേർന്ന് താഴ്ന്നുകിടന്നിരുന്ന വൈദ്യുതി ലൈനിൽ കുട്ടി അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടം നടന്ന ഉടനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ച് കുട്ടിയെ വേഗത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മടവൂർ എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു തൻഹ. വിദ്യാർഥിനിയുടെ വേർപാട് സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. മാതാവ്: മസ്ന. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസ മറിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.