മാ​ധ​വ​മേ​നോ​ന്‍

ടി. മാധവമേനോന്‍ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കേ​ഡ​റി​ലെ മു​തി​ര്‍ന്ന മു​ന്‍ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടി. ​മാ​ധ​വ​മേ​നോ​ന്‍ (96) നി​ര്യാ​ത​നാ​യി. ഉ​ള്ളൂ​ർ പോ​ങ്ങും​മൂ​ട് ബാ​ബു​ജി ന​ഗ​ര്‍ രാ​മ​വ​ര്‍മ ലെ​യി​ന്‍ സാ​യി​കൃ​പ​യി​ല്‍ (ബി.​എ​ന്‍-333) വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ മൂ​ന്നി​നാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1954 ബാ​ച്ചി​ലെ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പാ​ല​ക്കാ​ട് ക​ല​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ പി.​ഡ​ബ്ല്യു.​ഡി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍, കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ തു​ട​ങ്ങി​യ പ്ര​ധാ​ന ത​സ്തി​ക​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വി​ര​മി​ച്ച ശേ​ഷം ന​ര​വം​ശ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളി​ലും ‘ഗോ​ത്ര’ പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ദ്ര​വി​ഡീ​യ​ന്‍ ലിം​ഗ്വി​സ്റ്റി​ക്‌​സി​ല്‍ സീ​നി​യ​ര്‍ ഫെ​ലോ ആ​യും പ്ര​വ​ര്‍ത്തി​ച്ചു. പാ​ല​ക്കാ​ട് തി​രു​വി​ല്വാ​മ​ല തേ​ല​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. 2022-ല്‍ ​സ​ര്‍ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​ത്തെ ‘കേ​ര​ള പ്ര​ഭ’ പു​ര​സ്‌​കാ​രം ന​ല്‍കി ആ​ദ​രി​ച്ചു. സം​ഘ​കാ​ല കൃ​തി​യാ​യ പു​റ​നാ​നൂ​റ്, പ്രാ​ചീ​ന​ഗ്ര​ന്ഥ​മാ​യ കേ​ര​ളോ​ൽ​പ​ത്തി, ഹെ​ര്‍മ​ന്‍ ഡു​ണ്ട​ര്‍ട്ടി​ന്റെ കേ​ര​ള​പ്പ​ഴ​മ, കേ​ര​ള​ത്തി​ന്റെ പു​രാ​വ​സ്തു എ​ന്നീ കൃ​തി​ക​ള്‍ ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്തി​ട്ടു​ണ്ട്.

മ​ക്ക​ള്‍: മാ​യ (പ​ത്ര​പ്ര​വ​ര്‍ത്ത​ക), മ​ഹേ​ഷ് (ബെം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍: ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ന്‍, പ​രേ​ത​യാ​യ ദീ​പ്തി. സം​സ്‌​ക്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12-ന് ​ക​ഴ​ക്കൂ​ട്ടം ശാ​ന്തി​തീ​ര​ത്ത്.

Tags:    
News Summary - T Madhava Menon passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.