കാട്ടുപന്നി: ഷൂട്ടര്‍മാരുടെ നിയന്ത്രണം മരവിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​ക്കും മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച്​ കൊ​ല്ലു​ന്ന​തു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ ഷൂ​ട്ട​ർ​മാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം മ​ര​വി​പ്പി​ച്ചു.

കാ​യി​കം, സ്ഥാ​പ​ന​പ​ര​മാ​യ ലൈ​സ​ന്‍സു​ക​ള്‍ പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് തോ​ക്ക്​ ലൈ​സ​ൻ​സു​ള്ള വ്യ​ക്തി​ക​ളെ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി വ​നം​വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വാ​ണ്​ താ​ൽ​കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കാ​ന്‍ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക്​ നി​ർ​ദേ​ശം ന​ല്‍കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പു​റ​ത്തി​റ​ക്കി​യ ഈ ​ഉ​ത്ത​ര​വ്​ വി​വാ​ദ​മാ​യെ​ന്നും പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ണെ​ന്നും ‘മാ​ധ്യ​മം’ ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു.

അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ഇ​ടു​ക്കി ജി​ല്ലാ ക​ല​ക്ട​റു​ടെ ശി​പാ​ര്‍ശ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ്യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന്​ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ആ​യു​ധ ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കു​ന്ന അ​തോ​റി​റ്റി​ക​ള്‍ ഇ​ത്ത​രം ലൈ​സ​ന്‍സു​ക​ളും ഉ​പ​യോ​ഗ സാ​ധു​ത​യും പ​രി​ശോ​ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ല്‍ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​ണോ​യെ​ന്നും പ്രാ​യോ​ഗി​ക​ത ഉ​ള്‍പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണം. 

Tags:    
News Summary - Wild Boar: Shooters' control frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.