Posted On
date_range Updated On
date_range പാൽ പിരിക്കാതെ തൈരുണ്ടാക്കാം, നാല് മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാം; വെറ്ററിനറി സർവകലാശാലക്ക് പേറ്റന്റ്
തിരുവനന്തപുരം: പാൽ പിരിക്കാതെ നേരിട്ട് തൈരും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കാവുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റന്റ്.
നാല് മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതും അതിജീവനശേഷിയുള്ളതുമായ ‘സ്റ്റാർട്ടർ കൾച്ചർ’ ആണ് ഇവർ വികസിപ്പിച്ചത്.
ഡെയറി സയൻസ് കോളജിലെയും മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെയും അധ്യാപകർ ചേർന്നാണ് പഠനം നടത്തിയത്. ക്ഷീരസംസ്കരണ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന കണ്ടുപിടിത്തത്തിന് നീണ്ട കാലത്തെ പരിശോധനകൾക്കുശേഷമാണ് അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.