മുംബൈ: കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ അഖിലേന്ത്യ ഫോട്ടോ പ്രദർശനം 'ലെന്‍സ്കേപ്പ് കേരള'ക്ക് മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയിലും തുടക്കമായി. പ്രശസ്ത ചലച്ചിത്രകാരിയും ഫോട്ടോഗ്രാഫറുമായ സൂനി താരാപുർവാല വ്യാഴാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
അമിത് പസ്രിച്ച, ഐശ്വര്യ ശ്രീധർ, നടാഷ കാർതർ ഹേമരഞ്ജിനി, സൗരഭ് ചാറ്റർജീ, മനോജ് അറോറ തുടങ്ങി പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തില്‍ നിന്നും പകര്‍ത്തിയ 75 ചിത്രങ്ങളാണ് എക്സിബിഷനിലുള്ളത്. പ്രശസ്ത ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. ഞായറാഴ്ച വരെയാണ് എക്സിബിഷന്‍.
കേരളത്തിന്‍റെ ഊഷ്മളതയും ഊര്‍ജ്ജസ്വലതയും പകര്‍ത്തുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷന്‍റെ യാത്ര കോസ്മോപൊളിറ്റന്‍ നഗരമായ മുംബൈയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് ലെന്‍സ്കേപ്പ് കേരള എക്സിബിഷന്‍. ലോകമെമ്പാടും പ്രശംസ നേടിയ ലക്ഷ്യസ്ഥാനമായ കേരളത്തിലെ വനങ്ങള്‍, മലകള്‍, കായലുകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകര്‍ഷണങ്ങളെക്കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനമെന്നും മന്ത്രി പറഞ്ഞു.
മുംബൈയിലെ പ്രദര്‍ശനത്തിനു ശേഷം പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24) സൂറത്ത് (മാര്‍ച്ച് 29-31) എന്നിവിടങ്ങളില്‍ എക്സിബിഷന്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.