Posted On
date_range Updated On
date_range അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിക്കും -മറിയക്കുട്ടി
അടിമാലി: അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ പിച്ചയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി. അടിമാലിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് മറിയക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതാണ് അടുത്ത ലക്ഷ്യം എന്നും, അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും മറിയക്കുട്ടി പറഞ്ഞു. പുതിയ വീട് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇതിലും വലിയൊരു വീട് എനിക്ക് കിട്ടുവാൻ ഇല്ല. കഴിഞ്ഞ മഴക്കാലത്ത് വെള്ളത്തിലാണ് കിടന്നത്. ഇനി അതിന്‍റെ ആവശ്യമില്ല. ചിങ്ങമാസത്തിൽ വീടിന്‍റെ കേറിക്കൂടൽ നടത്തുമെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
കെ.പി.സി.സി 650 സ്ക്വയർ ഫീറ്റ് ഉള്ള വീടാണ് മറിയക്കുട്ടിക്ക് നിർമിച്ചു നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.