തലസ്ഥാനത്ത് മേയർ ആരാകും? വി.വി. രാജേഷിന് മുൻതൂക്കം, ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയറായേക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ കോർപറേഷൻ ഭരിക്കാനൊരുങ്ങുന്ന ബി.ജെ.പി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബി.ജെ.പി നേതാവ് വി.വി രാജേഷ്, മുന്‍ ഐ.എ.എസ് ഓഫീസര്‍ ആര്‍. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന് കൂടുതൽ താൽപര്യം വി.വി രാജേഷ് മേയറാകുന്നതാണെന്നതാണ് റിപ്പോർട്ടുകൾ.

കേരളത്തില്‍നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖക്ക് ഭരണപരമായ പരിചയമാണ് മുതല്‍ക്കൂട്ടാവുക. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി പിരഗണിച്ച ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി.വി രാജേഷ് വിജയിച്ചത്. വി.വി രാജേഷിനെ മേയറായാൽ ആര്‍. ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ആര്‍. ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നും സൂചനയുണ്ട്. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര്‍. ശ്രീലേഖ വിജയം നേടിയത്. എന്നാല്‍, പാർട്ടി കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കാൻ മാത്രമാണ് പറഞ്ഞെതെന്നാണഅ ശ്രീലേഖയുടെ പ്രതികരണം. വിജയം വലിയ അംഗീകാരമാണെന്നും അവർ പറഞ്ഞു. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനപരിചയവും വി.വി. രാജേഷിന് മേയര്‍ സ്ഥാനത്തേക്ക് മേല്‍ക്കൈ നല്‍കും. കോർപറേഷനിലെ ബി.ജെ.പി സമരങ്ങളെ നയിച്ചതും വി.വി രാജേഷായിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ നേടിയത്. എൽ.ഡി.എഫ് 29 സീറ്റുകളും യു.ഡി.എഫ് 19 സീറ്റുകളുമാണ് നേടിയത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടിയിട്ടുണ്ട്. സ്വതന്ത്രരെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

Tags:    
News Summary - Who will be the mayor of the capital? V.V. Rajesh has the upper hand, R. Sreelekha may become the deputy mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.