'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്‌ണന്റെ പുസ്തകം പ്രകാശനം ചെയ്തു

പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): നേ​താ​ക്ക​ൾ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി.​പി.​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ ഐ.​ടി ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ജോ​സ​ഫ് സി. ​മാ​ത്യു എ​ഴു​ത്തു​കാ​ര​ൻ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. 16 അ​ധ്യാ​യ​ങ്ങ​ളും 96 പേ​ജു​ക​ളു​മു​ള്ള പു​സ്‌​ത​ക​ത്തി​ൽ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ സ്റ്റേ​റ്റ്മെ​ന്റ് രൂ​പ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പു​സ്ത​ക പ്ര​കാ​ശ​ന​ച്ച​ട​ങ്ങ് മാ​റ്റി​യ​താ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​താ​യി സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ കു​ഞ്ഞി​കൃ​ഷ്ണ‌​ൻ പ​റ​ഞ്ഞു. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും ഗീ​ബ​ൽ​സി​യ​ൻ ത​ന്ത്ര​ങ്ങ​ൾ പു​തി​യ കാ​ല​ത്തും ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്റെ പ്ര​യോ​ക്താ​ക്ക​ളാ​യി സി.​പി.​എം നേ​താ​ക്ക​ൾ മാ​റി​യെ​ന്ന് പു​സ്‌​ത​ക​ത്തി​ൽ പ​റ​യു​ന്നു. ബൂ​ർ​ഷ്വാ രാ​ഷ്ട്രീ​യ നേ​താ​വി​ന്റെ ശൈ​ലി​യാ​ണ് പ​യ്യ​ന്നൂ​ർ എം.​എ​ൽ.​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്റേ​തെ​ന്നും പു​സ്‌​ത​ക​ത്തി​ലു​ണ്ട്. 

Tags:    
News Summary - V. Kunjikrishnan's book released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.